കൊടുമൺ : തൊഴിൽദിനവും വേതനവും നൽകാതെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ കൊടുമൺ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൂര്യകല ദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ കെ അശോക് കുമാർ, ജില്ലാ പ്രസിഡന്റ് എസ്.ഭദ്രാകുമാരി, ബീന പ്രഭ, പി.എസ്.രാജു, എം.ആർ.എസ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.