anusmaranam
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. സതീഷ് ചാത്തങ്കരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പ്രവർത്തിച്ച എല്ലാ കർമ്മമണ്ഡലങ്ങളിലും സതീഷ് ചാത്തങ്കരി സ്വീകാര്യത ലഭിച്ച അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.സതീഷ് ചാത്തങ്കരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡാനന്തരം കേരളത്തിൽ പൊടുന്നനെയുള്ള മരണനിരക്ക് വർദ്ധിച്ചെന്നും നിയമസഭയിൽ ഉൾപ്പെടെ ഈ വിഷയം ഉന്നയിച്ചെങ്കിലും സർക്കാരും ആരോഗ്യ വകുപ്പും ഗൗരവത്തോടെ പഠിക്കാൻ തയാറായിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ സ്വാമിജി, ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അഡ്വ.എൻ.ഷൈലാജ്, അഡ്വ.വർഗീസ് മാമ്മൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ജേക്കബ് പി.ചെറിയാൻ, ലാലു തോമസ്, അഡ്വ.റെജി തോമസ്, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, അഡ്വ.രാജേഷ് ചാത്തങ്കരി, സുരേഷ് ജി. പുത്തൻപുരയ്ക്കൽ, വിശാഖ് വെൺപാല, അഡ്വ.ജോസഫ് നെല്ലാനിക്കൽ, ലിജോ മത്തായി, റെജി ഏബ്രഹാം, ജിജോ ചെറിയാൻ, ജെസി മോഹൻ, അഭിലാഷ് വെട്ടിക്കാടൻ, വിനോദ് കോവൂർ, പി.എം.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ബെന്നി സ്കറിയ കോമ്പയറിംഗ് നടത്തി.