തിരുവല്ല : പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിലെ കുറ്റക്കാരെ അറസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെ തുടർന്ന് സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിവിൻ പുളിമ്പള്ളിൽ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ജില്ലാ സെക്രട്ടറി അരുൺ പി.അച്ചൻകുഞ്ഞ്, ആശിഷ് ഇളകുറ്റൂർ, ലിജോ പുളിമ്പള്ളിൽ, ജെയ്സൺ പടിയറ, അനീഷ് കെ.മാത്യു, ഫിലിപ്പ് വർഗീസ്, മുന്ന വസിഷ്ടൻ, നിഖിൽ ചാക്കോ, റിജോ, ബിപിൻ പി.തോമസ് എന്നിവർ നേതൃത്വം നൽകി.