തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കൺവെൻഷനും കുടുംബമേളയും 25ന് രാവിലെ 10ന് ഹോട്ടൽ അശോക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രൊഫ പി.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് സി.പി.പൊന്നമ്മ ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി വനിതാവേദി അദ്ധ്യക്ഷ പ്രൊഫ.എൻ.പി അന്നമ്മ, സാംസ്കാരിക വേദി അദ്ധ്യക്ഷൻ പ്രൊഫ.എ.ടി. ളാത്തറ എന്നിവർ സംസാരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാവും.