 
കടമ്മനിട്ട : നാരങ്ങാനം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിനും കടമ്മനിട്ട ഫാമിലി ഹെൽത്ത് സെന്ററിനും വേണ്ടി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒൻപതര ലക്ഷം രൂപ അനുവദിച്ച് വാങ്ങിനൽകിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, കടമ്മനിട്ട കരുണാകരൻ, ഫിലിപ്പ് അഞ്ചാനി, റെജി തോമസ്, ബെന്നി ദേവസ്യാ, എം.ആർ.രമേശ്, ഷീജാമോൾ, മെഡിക്കൽ ഓഫീസർ ബോണി ജെ.എസ്, പി.ആർ.ഓ പ്രിൻസ് ഫിലിപ്പ്, പൊന്നമ്മ മാത്യു എന്നിവർ പങ്കെടുത്തു.