മല്ലപ്പള്ളി: ഡിസംബർ പത്തിന് എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴി വാർഡിലെ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥി ബീനാ ജോസഫ് അസി.റിട്ടേണിംഗ് ഓഫീസർ ജെ.ഗിരീഷ് കുമാർ മുമ്പാകെ പത്രിക നൽകി.സി.പിഎം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനുവർഗീസ്,സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീഷ്,കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്,എസ് സതീഷ് കുമാർ,കെ.ജെ ഹരികുമാർ,തോമസ് ഏബ്രഹാം,സണ്ണി ജോൺസൻ, ഇ.കെ അജി,അനീഷ് ചുങ്കപ്പാറ,പി.ടി മാത്യു,പ്രകാശ് പി.സാം,ഏബ്രഹാം തോമസ്,പി.പി സോമൻ,റോബി ഏബ്രഹാം,ജോൺസൻ മാത്യു, ജോൺസൻ ഹാലേബ്, ജെയിംസ് ജോൺ,ഷീല മണൽപ്പുറത്ത് എന്നിവർ പങ്കെടുത്തു.