മല്ലപ്പള്ളി :കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കുളത്തൂർമൂഴി ദേവി വിലാസം എൻ.എസ്.എസ് കരയോഗ ഹാളിൽ ഇന്റർ സെക്ടറൽ മീറ്റിംഗ് നടത്തി. ഗ്രാമ പഞ്ചായത്തിൽ അടിക്കടി ഉണ്ടാവുന്ന തെരുവുനായ ആക്രമണത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. തെരുവു നായ്കൾക്ക് സംരക്ഷണം നല്കുന്നവർ അവയുടെ വാക്സിനേഷൻ സംബന്ധിച്ച ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം പൊതുജനാരോഗ്യ നിയമം അനുസരിച്ച് കർശന നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, കരുണാകരൻ ,അമ്മിണി രാജപ്പൻ, വിജയമ്മ, അഞ്ജലി,തേജസ് കുമ്പിളുവേലിൽ, ദീപ്തി, ദർശന ഗോവിന്ദ്, അതുൽ കെ.കെ.എം.എൽ.എസ്.പി സുമിത മോഹൻ, രാഗിണി, ജയലക്ഷ്മി, ദീപ സോമൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ ഷബീന, ഡിൻസി വർഗീസ് , മധുസൂതനൻ നായർ എന്നിവർ നേതൃത്വം നല്കി . ഗ്രാമ പഞ്ചായത്തിൽ ആന്റി ബയോട്ടിക്കിന്റെ ദുരുപയോഗം തടയുന്നതിന് ബോധവത്കരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആശാപ്രവർത്തകരുടെയും, അങ്കണവാടി ടീച്ചർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ബോധവത്കരണ റാലി നടത്തി. വായ്പൂര് ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി സ്കൂൾ അദ്ധ്യാപകർക്കും, അങ്കണവാടി ടീച്ചർമാർക്കും മീറ്റിംഗിൽ പരിശീലനം നല്കി. പരിശീലനത്തിന് പബ്ലിക്ക് ഹെൽത്ത് നഴ്സ് സുജ.പി.നായർ, ജെ.പി.എച്ച്.എൻ ശോഭന കുമാരി എന്നിവർ നേതൃത്വം നല്കി. പഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടനം കുളത്തൂർമൂഴി ഗവ.എൽ.പി സ്കൂളിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.