ചെങ്ങന്നൂർ: ദേശീയ സരസ് മേളയുടെ ഭാഗമായി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.
വനിതാ ഘോഷയാത്രയുടെ ഭാഗമായി തിരുവൻവണ്ടൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ സംഘാടകസമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വത്സല മോഹൻ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ രാജ്കുമാർ, മനു തെക്കേടത്ത്, സെക്രട്ടറി വീണ , മെമ്പർ സെക്രട്ടറി അനിത, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ സദാനന്ദൻ, ബ്ലോക്ക് കോ - ഓർഡിനേറ്റർ ആശ, സി.ഡി.എസ് അക്കൗണ്ടന്റ് ഗോപകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തു തല സംഘാടക സമിതി രൂപീകരിച്ചു. പി.വി സജൻ (ചെയർമാൻ), ഗീതാ സുരേന്ദ്രൻ (കൺവീനർ) ,ഗീതാ സദാനന്ദൻ (ജനറൽ കൺവീനർ) .