obit-
ജെയ്സൺ

റാന്നി: പമ്പാനദിയിൽ ചാടിയ മൈലപ്ര മടുക്കമൂട്ടിൽ ജെയ്സൺ (48) മരിച്ചു. ഇന്നലെ രാവിലെ 10നാണ് സംഭവം. ആദ്യം ഇയാൾ റാന്നി വലിയ പാലത്തിൽ നിന്നാണ് പമ്പാനദിയിലേക്ക് ചാടിയത്. വെള്ളക്കുറവായതിനാൽ കരയ്ക്ക് കയറിയ ശേഷം താഴേക്ക് നടന്ന് വീണ്ടും ചാടി. കരയിലേക്ക് കയറാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നീന്തി കയത്തിലേക്ക് പോവുകയായിരുന്നു. ഇളങ്കാവിൽ കടവിൽ നിന്നാണ് ഫയർഫോഴ്സ് മൃതദേഹം കരയ്ക്കെടുത്തത്.കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്നുകഴിയുന്നഇയാൾ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. രണ്ടു കുട്ടികളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.