തണ്ണിത്തോട്: നാല് വർഷമായി മുടങ്ങിക്കിടക്കുന്ന കരിമാൻതോട്, തേക്കുതോട്, തണ്ണിത്തോട് ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡി.ടി.ഒയെ ഉപരോധിച്ചു. രണ്ടുദിവസത്തിനുള്ളിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡി.ടി.ഒ ഉറപ്പു നൽകിയതായി ഉപരോധത്തിന് നേതൃത്വം നൽകിയ ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അറിയിച്ചു. തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദേവകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു മാത്യു താന്നിമൂട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. സാമുവേൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, ജോയി തോമസ്, അജയൻ പിള്ള, സജി കളയ്ക്കാട്ട്, രശ്മി, കെ.ആർ ഉഷ, സൂസൻ കുഞ്ഞുമോൻ, സി.ഡി ശോഭ, കെ.എ കുട്ടപ്പൻ,പ്രീത, സാംകുട്ടി ,ജോയിക്കുട്ടി ചേടിയത്ത് തുടങ്ങിയവർ പങ്കെടുത്തു