പത്തനംതിട്ട: നദികളിലെയും ഡാമുകളിലെയും മണൽ നീക്കം ചെയ്യണമെന്ന് ശാസ്ത്രവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സജി. കെ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം, ഡോ. ഗോപിമോഹൻ, റോജി പോൾ ദാനിയേൽ, വർഗീസ് പൂവൻപാറ, റനീസ് മുഹമ്മദ്, അങ്ങാടിക്കൽ വിജയകുമാർ, അഡ്വ. ഷാജിമോൻ, കെ.എസ്. വിമലാദേവി, ആൻസി തോമസ്, ചേതൻ, കെ. ജി. റജി, സജി. പി. ജോൺ, സന്തോഷ് വർഗീസ്, മനോജ് ഡേവിഡ് കോശി എന്നിവർ പ്രസംഗിച്ചു.