തിരുവല്ല : പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ട് അസോസിയേഷൻ (പി.ബി.സി.എ) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം സി.പി.െഎ.എം തിരുവല്ല ഏരിയ സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ബി.സി.എ സംസ്ഥാന പ്രസിഡന്റ് സി.കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപൻ, ട്രഷറർ മനോഹരൻ, സി.െഎ.ടി.യു തിരുവല്ല ഏരിയാ സെക്രട്ടറി ബാലചന്ദ്രൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, പി.ബി.സി.എ രക്ഷാധികാരി റ്റി.കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് മനോഹരൻ, സെക്രട്ടറി വിനോദ്.റ്റി , ട്രഷറർ കനകപ്പൻ എന്നിവർ പ്രസംഗിച്ചു. 101 അംഗ ജനറൽ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികൾ : മാത്യു ടി.തോമസ് എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.കെ.ജയചന്ദ്രൻ, രാജു എബ്രഹാം, ടി.കൃഷ്ണൻ, അഡ്വ.ആർ.സനൽ കുമാർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി (രക്ഷാധികാരികൾ), കെ.പി.ഉദയഭാനു (ചെയർമാൻ), റ്റി.വിനോദ് (കൺവീനർ), കനകപ്പൻ (ട്രഷറർ).