21-chittar

ചിറ്റാർ : വർഷങ്ങളായി ചിറ്റാർ ടൗണിൽ പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന സജ്ജമാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ രവി കണ്ടത്തിൽ അദ്ധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൽ സൂസമ്മ ദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആദർശ വർമ്മ, ജിദേഷ്‌ ഗോപാലകൃഷ്ണൻ, ജയശ്രീ.എം.വി, ജോർജ് തെക്കേൽ, റീനാ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.