23-acci-car
അപകടത്തിൽപെട്ട കാർ

ചിറ്റാർ: ചിറ്റാർ പഴയ ബസ് സ്റ്റാൻഡിന് സമീപം കാറും ഒാട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ‌ക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ചിറ്റാർ മണക്കയം പ്ലാത്താനത്ത് പാപ്പച്ചൻ, കാറോടിച്ച അഖില എന്നിവർക്കാണ് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 ന് ചിറ്റാർ പഴയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ചിറ്റാറിൽ നിന്ന് സീതത്തോട് ഭാഗത്തേക്ക് പോയ കാറും മണക്കയത്ത് നിന്ന് ചിറ്റാറിലേക്ക് പോയ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തുള്ള കടയുടെ മതിലലേക്ക് ഇടിച്ച് കയറി.