വാര്യാപുരം: തിരുവല്ല - കുമ്പഴ റോഡരികിൽ വാര്യാപുരം റസിഡൻസ് അസോസിയേഷൻ നിർമ്മിച്ച് ഇലന്തൂർ പഞ്ചായത്തിന് കൈമാറിയ തൂക്കുപാലം വെയിറ്രിംഗ് ഷെഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു നിർവഹിച്ചു. വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.ടി.കെ.ജി. നായർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ പി.എം.ജോൺസൺ, സജി തെക്കുംക്കര, കെ.പി.മുകുന്ദൻ, ഇന്ദിര, അഡ്വ. സിനി., ഗ്രേസി ശാമുവേൽ, വാര്യാപുരം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷൈബു ഓതിരത്ത് , സീമ സജി, ബൈജു ഭാസ്‌കർ തുടങ്ങിയവർ സംസാരിച്ചു.