അടൂർ: ഉപജില്ലാ ശാസ്‌ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സംസ്‌കൃതോത്സവത്തിനും ഉപജില്ലാകലോത്സവത്തിനും രണ്ടാം സ്ഥാനവും നേടിയതിന്റെ വിജയത്തിളക്കത്തിലാണ് മുണ്ടപ്പള്ളി എസ്.കെ.വി യു.പി സ്‌കൂൾ. സാധാരണക്കാരായ കുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിന് ലഭിച്ച അഭിമാനാർഹമായ നേട്ടത്തിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.