മല്ലപ്പള്ളി : മുരണി പാടിമൺ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പാടിമൺ സ്വദേശി രഘുസദനത്തിൽ എ. എൻ ശശികുമാറിന്റെ വിളവെടുപ്പിന് ഭാഗമായ 800 മൂട് കപ്പയും, 50 മൂട് ചീമചേമ്പും, കാച്ചിൽ ,10 ഒട്ട് മാവും, 10 ഒട്ട് പ്ലാവും മുളക്,വഴുതന, തെങ്ങും തൈ തുടങ്ങിയവ കാട്ടുപന്നി നശിപ്പിച്ചു. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള മുള്ളുവേലിയും ,നെറ്റിന്റെയും ഇടയിലൂടി കയറിയാണ് കാട്ടുപന്നികൃഷി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് കാട്ടുപന്നി ശല്യം മൂലം കർഷകർ ദുരിതത്തിലായിരിക്കുകയാണ്. വിളവെടുപ്പിന് പാകമായ വിളകളാണ് കൂടുതലും നശിപ്പിക്കുന്നത്. രാത്രിയാത്രക്കാരെയും ഇവറ്റകൾ ആക്രമിക്കുന്നുണ്ട്. പത്രം, പാൽ വിതരണക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കാട്ടുപന്നിയെ വെടിവയ്ക്കാണ ഷൂട്ടർമാരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. പച്ചക്കറി ഇടവിളകൃഷി ചെയ്യാനും ആളുകൾ മടിക്കുകയാണ്. ചുങ്കപ്പാറ,വായ്പ്പൂര്, ചാലാപ്പളളി ഭാഗങ്ങളിലും കാട്ടുന്നികൾ കൂട്ടമായി എത്തുന്നുണ്ട്. പന്നിശല്യവും മൂലം പ്രദേശത്തെ ഒട്ടുമിക്ക കർഷകരും കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടിപ്പോകുന്ന സ്ഥിതിയാണ്.
..................................
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നാട്ടിൽ കറങ്ങി നടന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നിക്കൂട്ടങ്ങളെ വെടിവച്ച് കൊല്ലുന്നതിന് വേണ്ട നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണം.
(നാട്ടുകാർ )
...................
800 മൂട് കപ്പ നശിപ്പിച്ചു
50 മൂട് ചീമചേമ്പ് കുത്തിമറിച്ചു
.........................
1. സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അവയെ വെടിവയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കണം
2. ഇവയുടെ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണം.
...............................
പരിഹാരം
ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥരെയും താൽപര്യമുള്ള ആളുകളെയും ലഭ്യമാകുന്നില്ലെന്നതും കാട്ടുപന്നി പെരുകാൻ കാരണമാണ്. ഫണ്ടിന്റെ ലഭ്യത കുറവ് കാരണം തുച്ഛമായ പ്രതിഫലം നൽകുന്നതും മറ്റൊരു പ്രശ്നമാണ്. ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ സർവീസിൽ നിന്നും വിരമിച്ചവർ, വിരമിച്ച ജവാന്മാർ, റൈഫിൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളവർ തുടങ്ങി ഇതിൽ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കണം.