24-adv-n-harikumar

പത്തനംതിട്ട : കേരള ബാർ കൗൺസിലും കേരള ജുഡീഷ്യൽ അക്കാദമിയും ജില്ലാ ബാർ അസോസിയേഷനും സംയുക്തമായി നടത്തിയ ദ്വിദിന ട്രെയിനിംഗ് പരിപാടി ജില്ലാപ്രിൻസിപ്പൽ ജഡ്ജി എൻ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കേരള ബാർ കൗൺസിൽ ചെയർമാർ അഡ്വ.ടി.എസ്.അജിത് അദ്ധ്യക്ഷനായിരുന്നു. ബാർ കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ പി.സജീവ് ബാബു, കേരള ജുഡീഷ്യൽ അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോൺ വർഗീസ്, അഡ്വ.സാം കോശി, ടി.എച്ച്.സിറാജ്ജുദ്ദിൻ, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, തോമസ് മാത്യു ഇടത്തിൽ, മണ്ണടി അനിൽ, വി.ആർ.മധു, ജോസഫ് പി മാത്യു, ജോമോൻ കോശി എന്നിവർ സംസാരിച്ചു.