ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനം സൺഡേ സ്ക്കൂൾ ഡയറക്ടറും പിരളശേരി സെന്റ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ ചാരു നിൽക്കുന്നതിൽ ഡോ.ജേക്കബ് ഉമ്മനെ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദന്റെ നേതൃത്വത്തിൽ ആദരിച്ചു. ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റിന്റെ ഓണററി ഡോക്ടറേറ്റ് ലഭിച്ചതിനാണ് ആദരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ, കെ.പി. പ്രദീപ് , ടി.അനു , മഞ്ജു ,സാലി എന്നിവർ പങ്കെടുത്തു.