
കോന്നി : വയനാട്ടിലെയും പാലക്കാട്ടെയും തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോന്നി കോൺഗ്രസ് ഭവനിൽ മധുര വിതരണം നടത്തി. പാലക്കാട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമത വഹിച്ച അടൂർ പ്രകാശ് എം.പിയെ അനുമോദിച്ചു. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. റോബിൻ പീറ്റർ, എസ്.സന്തോഷ്കുമാർ, ദീനമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, ജി.ശ്രീകുമാർ, റോജി എബ്രഹാം, എം.വി.അമ്പിളി, ജോളി ഡാനിയേൽ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, സൗദാ റഹിം, സിന്ധു സന്തോഷ്, ലിസി സാം, സി.കെ.ലാലു, ജോളി കൊന്നപ്പാറ, അബ്ദുൾ അസീസ്, അജി കോന്നി, ആന്റണി മണ്ണീറ എന്നിവർ പ്രസംഗിച്ചു.