sammelanam
കേരള കൗൺസിൽ ഓഫ് ചർച്ചസ് സംഘടിപ്പിച്ച സെമിനാറും സമ്മേളനവും മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : നവഭാരത സൃഷ്ടിക്ക് ഭാരതത്തിലെ വിദേശ മിഷണറിമാരും സ്വദേശ ക്രൈസ്തവ നേതാക്കളും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, ഭാഷാ സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ മിഷനറിമാർ നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാദ്ധ്യക്ഷൻ മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ബിലീവേഴ്സ് കത്തീഡ്രലിൽ നടത്തിയ ഇന്ത്യയുടെ നവോത്ഥാനത്തിന് ക്രൈസ്തവരുടെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാറും സമ്മേളനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.സി.സി വൈസ് പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് തിയോളജിക്കൽ കോളജ് ക്രൈസ്തവ ചരിത്രവിഭാഗം മുൻമേധാവി റവ.ഡോ.ജോർജ് ഉമ്മൻ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ഡയലോഗ് കമ്മീഷൻ ചെയർമാൻ അഡ്വ.ജോസഫ് നെല്ലാനിക്കൻ, സംസ്ഥാന സമിതിയംഗം ഫാ.സിജോ പന്തപ്പള്ളിൽ, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി.തോമസ്, ഫാ.ഡോ.ജോൺ മാത്യു, മേജർ എം.ആർ.ബാബുരാജ്, ബെൻസി തോമസ്, ആനി ചെറിയാൻ, പി.എം.ജോർജ്, പൊന്നു ജോർജ്, തോമസ് മാത്യു, കെ.സി.മാത്യു എന്നിവർ പ്രസംഗിച്ചു.