
കോന്നി: അതിരുങ്കൽ സി.എം.എസ് സ്കൂളിന് ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ നിർമ്മിച്ച് സമർപ്പിക്കുന്ന തറമേൽ രാഹുലിനെ കോൺസ് മണ്ഡലംവാർഡ് കമ്മിറ്റികളുടേയും വനിതാ കോൺഗ്രസിന്റെയും നേതൃത്വത്തിൽ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.ഭാനു ദേവൻ ഉദ്ഘാടനം ചെയ്തു. ദിലീപ് അതിരുങ്കൽ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, വി.ടി അജോമോൻ, മാത്യൂ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനിലാൽ, മനോജ് മുറിഞ്ഞകൽ, അജോമോൻ , ജോർജ്ജ് വർഗീസ്, അനീഷ് ഗോപിനാഥ്, സന്തോഷ് പോത്തു പാറ. റോയി പൂതേത്ത് , വിനോദ് കാരക്കാക്കുഴി, കമല രാജൻ, മിനി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.