
അടൂർ: കടമ്പനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷതവഹിച്ചു. ദേശീയ ഫുട്ബാൾ താരം കെ.ടി.ചാക്കോ മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ , സിന്ധു ദിലീപ്, മണിയമ്മ മോഹൻ, നെൽസൺ ജോയ്സ്, എ.ആർ.അജീഷ് കുമാർ, സുരേഷ് കുമാർ , ചിത്ര, സിന്ധു, ഷീജ കൃഷ്ണൻ, ലിന്റോ , പ്രസന്ന ടീച്ചർ, ഷീജ ഷാനവാസ്. ജോസ് തോമസ്, റോയി ഫിലിപ്പ്, അരുൺകെ.എസ്. മണ്ണടി, രഞ്ചു , പത്മിനി അമ്മ, മോഹനചന്ദ്ര കുറുപ്പ് എന്നിവർ സംസാരിച്ചു.