
പത്തനംതിട്ട: സി.പി.എം ഏരിയ സമ്മേളനം തുടങ്ങി. പ്രൊഫസർ ടി.കെ.ജി നായർ പതാക ഉയർത്തി. അഡ്വ.എസ് മനോജ്കുമാർ രക്തസാക്ഷി പ്രമേയവും പി.കെ.അനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ഏരിയാസെക്രട്ടറി എം.വി.സഞ്ജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.ഇന്ദിരാദേവി , ടി.എ.രാജേന്ദ്രൻ, പി.ജി പ്രസാദ്, എം.ജി പ്രമീള എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ എ.പത്മകുമാർ, അഡ്വ.ആർ.സനൽകുമാർ, എസ്.നിർമലാദേവി, ജില്ല കമ്മിറ്റിയംഗം എൻ.സജികുമാർ എന്നിവർ പങ്കെടുക്കുന്നു.