മല്ലപ്പള്ളി : തലമുറകൾ കൈമാറിവന്ന പൈതൃക ഗ്രാമീണ സംസ്കാരമാണ് ഓരോ വർഷവും കാർഷിക നന്മകൾ തഴച്ചു വളരുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭമെന്ന് ഗോവാ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. തെള്ളിയൂർകാവ് ഭഗവതി ക്ഷേത്രഭൂമിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ഉപദേശക സമിതിയും സംയുക്തമായി നടത്തി വരുന്ന മേളയിലെ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ ആചാരത്തനിമ ചോർന്നു പോകാതെ വരും വർഷങ്ങളിലും മേളയ്ക്ക് സർക്കാരിന്റെ ശക്തമായ പിന്തുണ ഉണ്ടാകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ആന്റോ ആന്റണി എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, മെമ്പർമാരായ ശ്രീജാ.ടി.നായർ, പി.എ. അനിൽകുമാർ,ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ.എ.അജികുമാർ,ജി. സുന്ദരേശൻ,സബ് ഗ്രുപ്പ് ഓഫീസർ കെ. വന്ദന,ജൂനിയർ സൂപ്രണ്ട് കവിത.എസ്. നായർ, ഉപദേശക സമിതി പ്രസിഡന്റ് പി.ജി.സതീഷ് കുമാർ, വൈസ് പ്രസിഡന്റ് പി. ജി.ജയൻ, സെക്രട്ടറി അഖിൽ.എസ്.നായർ എന്നിവർ സംസാരിച്ചു. നവംബർ 16ന് ആരംഭിച്ച വൃശ്ചിക വാണിഭം ഡിസംബർ ഒന്നിന് സമാപിക്കും.