മല്ലപ്പള്ളി: തിരുവല്ലയിൽ നിന്ന് മല്ലപ്പള്ളിക്ക് വരികയായിരുന്ന രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 8.10 ന് മൂശാരിക്കവലയ്ക്ക് സമീപമായിരുന്നു അപകടം. മുൻപിൽ പോയ സ്‌കൂട്ടർ യാത്രക്കാരിയുടെ ഹെൽമെറ്റ് റോഡിൽ തെറിച്ച് വീണതിനെതുടർന്ന് സ്‌കൂട്ടർ പെട്ടെന്ന് നിറുത്തിയപ്പോൾ തൊട്ടു പുറകിൽ ഉണ്ടായിരുന്ന ബസ് സ്‌കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്താണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നിൽ ഉണ്ടായിരുന്ന ബസിന്റെ മുൻപിലെ ഗ്ലാസും, മുൻ ഭാഗവും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.