
മല്ലപ്പള്ളി : പുറമറ്റം ഗ്രാമ പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യം മുക്ത നവകേരളം ശുചിത്വ ക്യാമ്പിന്റെ ഭാഗമായി പഞ്ചായത്ത് റോഡുകളുടെ ഇരുവശവുമുള്ള കാട് തെളിക്കുന്നതുമായി ബന്ധപ്പെട്ട് വാങ്ങിയ കാടുവെട്ടി യന്ത്രങ്ങളുടെയും റോഡ് ശുചീകരണ പ്രവർത്തങ്ങളുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോളി ജോൺ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ്.കെ.ഒ, വാർഡ് മെമ്പർമാരായ രശ്മി മോൾ.കെ.വി, ജൂലി കെ വർഗീസ് , ശോശാമ്മ തോമസ്, അസിസ്റ്റന്റ് സെക്രട്ടറി രജനി രവീന്ദ്രൻ, സി ഡി എസ് ചെയർപേഴ്സൺ ഓമന കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.