med
സൗജന്യ മെഡിക്കൽ ക്യാമ്പ് അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ് മനോജ് ഉദ്ഘാടനം ചെയ്യുന്നു

അടൂർ : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ അടൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര ചികിത്സാക്യാമ്പും സംഘടിപ്പിച്ചു. സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്.മനോജ്‌ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറർ രഞ്ജിത്ത് അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി പ്രശാന്ത് മോഹനൻ സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് .ഹർഷകുമാർ, വാർഡ് കൗൺസിലർ രജനീ രമേശ്, ജി . പ്രസാദ്‌,ജയകുമാർ, എൽദോ തുടങ്ങിയവർ സംസാരിച്ചു. ഡോ . സൈദ് ഡോ നിഷാദ് , ജ്യോതി എൻ നായർ എന്നിവർ രോഗികളെ പരിശോധിച്ചു.