കോന്നി: ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിലെയും അരുവാപ്പുലം പഞ്ചായത്ത് 12 -ാം വാർഡിലെയും ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടക്കും. 11നാണ് വോട്ടെണ്ണൽ . ബ്ലോക്ക് പഞ്ചായത്തിൽ ജോളി ഡാനിയൽ ( യു.ഡി.എഫ്) , ജലജ പ്രകാശ് (എൽ.ഡി.എഫ് ) മീന എം. നായർ ( എൻ.ഡി.എ ) എന്നിവരാണ് സ്ഥാനാർത്ഥികൾ. പ്രമാടം പഞ്ചായത്തിലെ വെട്ടൂർ, ഇളകൊള്ളൂർ, തെങ്ങുംകാവ്, വട്ടക്കാവ്, പൂവൻപാറ വാർഡുകളും കോന്നി പഞ്ചായത്തിലെ മാമൂട്, ചിറ്റൂർ വാർഡുകളും ഉൾപ്പെടുന്നതാണ് ഇളകൊള്ളൂർ ഡിവിഷൻ. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് പിന്നീട് എൽ.ഡി.എഫിലേക്ക് മാറിയ ജിജി സജിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അരുവാപ്പുലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പി.മായ ( യു.ഡി.എഫ്), എസ്, മിനി (എൽ,ഡി,എഫ്), ജയശ്രീ ചന്ദ്രൻ ( എൻ ,ഡി, എ ) എന്നിവരാണ് സ്ഥാനാർത്ഥികൾ.