എഴുമറ്റൂർ: വട്ടോലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുടുംബസംഗമം നടന്നു. എസ്.എൻ.ഡി.പി
യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റുർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ: അനൂപ്, ജനറൽ കൺവീനർ ബീന, സെക്രട്ടറി മനോജ്, ഖജാൻജി പ്രസാദ്, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.