25-balasangam
ബാലസംഘം പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് യോഗം ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം : ബാലസംഘം പന്തളം ഏരിയ പ്രവർത്തക യോഗം ചേർന്നു. ബാലസംഘം ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് യോഗം ഉദ്ഘാടനം ചെയ്തു .പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ്പദ്മ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.ജ്യോതി കുമാർ, ഡി.സുഗതൻ ,കെ.ഷിഹാദ് ഷിജു ,എ.ഫിറോസ് , ബി.പ്രഭ, കെ.എച്ച് ഷിജു എന്നിവർ സംസാരിച്ചു. കേരള സർവകലാശാല, എം.എസ്.സി ഫിസിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ.ആർദ്ര,വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് പദ്മ രതീഷ്,ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ഷിഹാദ് ഷിജു ,ഏരിയ കമ്മിറ്റി അംഗം ഇശാൽ സുരേഷ് എന്നിവരെ ചടങ്ങിൽ ഡോ. കെ പി,കൃഷ്ണൻ കുട്ടി,ഇ ഫസൽ ,പ്രദീപ് വർമ്മ എന്നിവരെ അനുമോദി​ച്ചു .