
പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രകടനവും യോഗവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, ഡി.സി സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ഡി.ഭാനുദേവൻ, ഡി.എൻ തൃദീപ്, ജി.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.