ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് '' മിഴിവേകും മുളക്കുഴ " യുടെ ഭാഗമായി പള്ളിപ്പടി നാലാം വാർഡിൽ തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ പന്തു വള്ളിൽ ഹൈസ്കൂൾ റോഡും നെടിയ കാലാ കല്ലുംപുറം റോഡും ശുചീകരിച്ചു. തൊഴിലുറപ്പ് റോസ്ഗാർ ഡേയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ, വൈസ് പ്രസിഡന്റ് രമാ മോഹൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി.പ്രദീപ് എന്നിവർ ശുചീകരണ സ്ഥലം സന്ദർശിച്ചു.പഞ്ചായത്ത് ഇത്തരത്തിലുള്ള വസ്തു ഉടമകൾക്ക് പൊതുവായ നോട്ടീസ് നല്കിയെങ്കിലും പലരും പറമ്പുകൾ വൃത്തിയാക്കാത്ത സാഹചര്യം ഉണ്ട്. ഇങ്ങനെയുള്ളവർക്ക് വീണ്ടും നോട്ടീസ് നൽകുന്നതിന് കമ്മിറ്റിയിൽ തീരുമാനമെടുത്ത് നോട്ടീസ് നല്കി വരുന്നതായും നോട്ടീസ് ലഭിച്ചിട്ടില്ലെങ്കിലും പൊതു അറിയിപ്പായി സ്വീകരിച്ച് പറമ്പുകളിലെ കാടുകൾ നീക്കം ചെയ്ത് കാർഷിക പ്രവർത്തികൾ നടത്തണമെന്ന് പ്രസിഡന്റ് പറഞ്ഞു.