ven
വെൺമണിതറയിലേത്ത് കോശി സാറാമ്മ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ സുപ്രിം കോടതിയിലെ സീനിയർ അഭിഭാഷകൻ ഗൗരവ്വ് കുമാർബാനർജിയുടെ സഹായത്തോടെ വെൺമണിഗ്രാമപഞ്ചായത്തിൽ പതിനാലാംവാർഡിലെ ഒരു കുടുംബത്തിന് നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം കേരള മുൻ ചീഫ് സെക്രട്ടറി എം. വിജയാനന്ദ് നിർവ്വഹിച്ചു.

വെൺമണി : വെൺമണി തറയിലേത്ത് കോശി സാറാമ്മ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഗൗരവ് കുമാർബാനർജിയുടെ സഹായത്തോടെ വെൺമണിഗ്രാമപഞ്ചായത്തിൽ 14-ാംല വാർഡിലെ ഒരു കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മുൻ ചീഫ് സെക്രട്ടറി എം. വിജയാനന്ദ് നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ ടി.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. വെൺമണി ഗ്രാമ പഞ്ചായത്ത് അംഗം മറിയാമ്മ ചെറിയാൻ, ട്രസ്റ്റ് ട്രഷറാർ ടി.കെ സൈമൺ എന്നിവർ പ്രസംഗിച്ചു. കോശി - സാറാമ്മ ചാരിറ്റബൾ ട്രസ്റ്റ് 2012 മുതൽ വെൺമണിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇപ്പോൾ 7 പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണ് .
.അതിൽ ആദ്യത്തെ സംരംഭത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. ബാക്കി പദ്ധതികൾ 2025 ഏപ്രിലോടെ പൂർത്തീകരിക്കും. ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം എന്നിവയാണ് പദ്ധതികൾ. ട്രസ്റ്റിന്റെ ചെയർമാനായി ടി.കെ മാത്യുവും ട്രഷററായി ടി.കെ. സൈമണും പ്രവർത്തിക്കുന്നു. ഏഴ്പദ്ധതികൾക്കായി 53 ലക്ഷം രൂപയാണ് ഗൗരവ് ബാനർജി നൽകുന്നത്.