road-555
മഹാദേവർ ക്ഷേത്രം - ശാസ്താംകുളങ്ങര റോഡിൽ മെറ്റൽ ഇറക്കിയ നിലയിൽ

ചെങ്ങന്നൂർ: മഹാദേവർ ക്ഷേത്രം - ശാസ്താംകുളങ്ങര റോഡിൽ കൂട്ടിയിട്ടിരിക്കുന്ന

മെറ്റിൽക്കൂന അപകട ഭീഷണിയാകുന്നു. നഗരസഭയുടെ നാലാം വാർഡിലെ റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ടാണ് മെറ്റിൽ ഇറക്കിയത്. റോഡിന്റെ പകുതിഭാഗത്തോളം മെറ്റിൽ ഇറക്കിയിട്ടിരിക്കുകയാണ്. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകുവാൻ കഴിയുന്നത്ര വീതി മാത്രമേ ഈ റോഡിനുള്ളു. കഴിഞ്ഞ ദിവസം എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡു കൊടുക്കുന്നതിനിടയിൽ സ്കൂട്ടർ യാത്രക്കാരി മെറ്റിൽക്കൂനയിൽ കയറി അപകടത്തിൽപെട്ടിരുന്നു. ചെങ്ങന്നൂർ മഹാദേവക്ഷേത്ര ദർശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ ഈ റോഡ് വഴിയാണ് അങ്ങാടിക്കൽ എത്തി ആറന്മുള , കോഴഞ്ചേരി വഴി ശബരിമലയ്ക്ക് പോകുന്നത് .കൂടാതെ ശാസ്താംകുളങ്ങര ക്ഷേത്രം മറ്റ് വിവിധ ദേവാലയങ്ങൾ ,മംഗലം പ്രദേശം എന്നിവിടങ്ങളിലേക്കും നിരവധി ആൾക്കാർ ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലും കടന്നു പോകുന്ന റോഡാണിത്. സ്വകാര്യ വാഹനങ്ങൾ സ്കൂൾ ബസുകൾ എന്നിവയടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അധികൃതർ ഇടപെട്ട് അപകട സാദ്ധ്യതയുള്ള മെറ്റിൽകൂനകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

...........

കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരൻ മെറ്റിൽ കിടന്ന സ്ഥലത്ത് വീണ് പരിക്കേറ്റിരുന്നു.

എത്രയും വേഗം ഇവിടെ നിന്ന് മെറ്റിൽ മാറ്റി അപകടം ഒഴിവാക്കണം.

ഡോ.ഷേബാ തോമസ്

(പ്രദേശവാസി)​

.............................

നഗരസഭയുടെ നാലാം വാർഡിലെ റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട മെറ്റിൽ