അടൂർ: അടൂർ പി.ഡബ്ല്യു. ഡി കോംപ്ലക്സിന്റെ ഉദ്ഘാടനം 27 ന് വൈകിട്ട് 4ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. 2022- 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ചാണ് റസ്റ്റ് ഹൗസ് കോംപ്ലക്സ് നിർമ്മാണം തുടങ്ങിയത്.