chittayam-
ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് ഹരിത പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്ത് ഹരിത പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സമ്പൂർണ ഹരിത വിദ്യാലയം, സമ്പൂർണ ഹരിത അങ്കണവാടി, ഹരിത സ്ഥാപനം, ഹരിത അയൽക്കൂട്ടം എന്നിവയുടെ പ്രഖ്യാപനമാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ രാധാമണി ഹരികുമാർ, എ.താജുദ്ധീൻ, രജിതാ ജയിസൺ, എ.എസ്.ഷമിൻ, ആർ.ശോഭ, ലിജി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു

ഗ്രാമപഞ്ചായത്ത് ഹരിത പ്രഖ്യാപനത്തിൽ നിന്ന് യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ വിട്ടുനിന്നു. പരിപാടിയിൽ പാർട്ടി ലീഡറിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും പേര് വയ്ക്കാത്തതിലായിരുന്നു പ്രതിഷേധം. എം.എൽ.എയ്ക്ക് പരാതിയും നൽകി. പഞ്ചായത്തംഗങ്ങളായ എ.ഇ.ലത്തിഫ്, സുരേഷ് ബാബു, ശാന്തി കെ. കുട്ടൻ, സദാനന്ദൻ, ശ്രീദേവി ബാലകൃഷ്ണൻ, മേഴ്‌സി, ഷീബ അനി എന്നിവരാണ് വിട്ടുനിന്നത്.