
തിരുവല്ല : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജില്ലാപ്രസിഡന്റ് മനു വാസുദേവ് ആവശ്യപ്പെട്ടു. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ സായാഹ്ന പ്രതിഷേധ പ്രകടന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിഅംഗം ജോഎണ്ണയ്ക്കാട്, ജില്ലാസെക്രട്ടറി ലിജോയ് അലക്സ്, കിസാൻ ജനത ജില്ലാപ്രസിഡന്റ് റോയി വർഗീസ്, സുശീല ഗംഗാധരൻ, ജോമോൻ ജോസഫ്, മോഹൻദാസ്, പ്രൊഫ.വർഗീസ് മാലക്കര, സി.ടി.ബിജു, പി.ജെ.ജയസൂര്യ, വിനോദ് കുമാർ, സി.വിജയൻ എന്നിവർ പ്രസംഗിച്ചു.