sudheesh-m-s
സുധീഷ് .എ.എസ്

തിരുവല്ല : വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പടിഞ്ഞാറെ വെൺപാല കാരാത്ര അഞ്ചുപറയിൽ ശശിധരന്റെ മകൻ സുധീഷ് എ.എസ് (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.45നായിരുന്നു സംഭവം. നാട്ടുകാർ ഉ‌ടനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉയരം കുറഞ്ഞ അരഭിത്തിയുടെ മുകളിലൂടെ സമീപത്തെ ടാർ റോഡിലേക്ക് വീണ യുവാവിന്റെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. പുളിക്കീഴ് പൊലീസ് പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അവിവാഹിതനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് : സരസമ്മ, സഹോദരങ്ങൾ : പ്രദീപ്, സന്തോഷ്,