ചെങ്ങന്നൂർ: പുതുതായി ആരംഭിച്ച കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മറ്റിയുടെ ഓഫീസ് കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ആർ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനിലെ കേശവൻസ് ബിൽഡിംഗിൽ ഒന്നാം നിലയിലാണ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചത്. മുൻ സംസ്ഥാന പ്രസിഡന്റ് ടി.കെ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് പ്രശാന്ത് എസ് അദ്ധ്യക്ഷത വഹിച്ചു.ഡോ. സിജി സോമരാജൻ, സി.കെ ഷിബു, ജയകുമാർ, പ്രശാന്ത് ബാബു, രമേശ് ഗോപിനാഥ്, രാജലക്ഷമി, ഡോ.ശ്രീകല,സജിമോൻ തോമസ്,സുമി സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.