പത്തനംതിട്ട : മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും ഹോട്ടലിലെ വാഷ് റൂമിൽ വച്ച് അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പൊലീസ് പിടികൂടി. തലവടി വെള്ളക്കിണർ മുരുകഭവനം വീട്ടിൽ ശ്രീകാന്തി (വിനയൻ - 37)നെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ ആറിന് സൈക്കിൾമുക്കിൽ വച്ചാണ് പ്രതി, യുവതിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റിയത്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ ഇയാൾ, വീട്ടിൽ ഇറക്കാതെ ആറരയോടെ കടപ്രയിലെ ഒരു ഹോട്ടലിൽ എത്തി. തുടർന്ന്, വാഷ് റൂമിൽ വച്ച് ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എസ് ഐ കെ സുരേന്ദ്രൻ , സി പി ഓമാരായ വിനീത്, എസ് സുദീപ് കുമാർ, അനൂപ്, നവീൻ, രവികുമാർ, അലോഖ്, അഖിൽ എന്നിവരാണ് ഉണ്ടായിരുന്നു.