
തിരുവല്ല: മരംമുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. മുത്തൂർ ഗവ. സ്‌കൂൾ വളപ്പിലെ മരം മുറിക്കാൻ കരാറെടുത്ത തിരുവല്ല കവിയൂർ പാണംകാലായിൽ പി.കെ. രാജനാണ് (53) അറസ്റ്റിലായത്. ആലപ്പുഴ തകഴി പഞ്ചായത്ത് 12-ാം വാർഡ് കുന്നുമ്മ കുറപ്പൻചേരിയിൽ സൈഫുദ്ദീന്റെയും അയിഷയുടെയും മകൻ കെ.എസ്. സിയാദാണ് (32) അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30ന് കുടുംബത്തോടൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. മറ്രൊരാളുടെ ജീവൻ അപായപ്പെടുത്തും വിധം പണിയെടുത്തതിനും നരഹത്യയ്‌ക്കുമാണ് കരാറുകാരനെതിരെ കേസെടുത്തത്.