കോന്നി: കലഞ്ഞൂർ മാർക്കറ്റിൽ 3 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ഷോപ്പിംഗ് കോപ്ലക്‌സിന്റെ നിർദ്ദിഷ്ട ഭൂമി മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. കലഞ്ഞൂർ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് കലഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന മന്ത്രി കെ എൻ ബാലഗോപാൽ, അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗം പി .വി. ജയകുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, സജൻ, ഷാൻ ഹുസൈൻ,സിന്ധു, എൽ.എസ്.ജി.ഡി അസി. എക്സികുട്ടീവ് എൻജിനീയർ വിനോദ്, അസി. എൻജിനീയർ അലക്‌സാണ്ടർ, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷിബുജാൻ ടി കെ, അസി. എൻജിനീയർ ശ്രീജിത്ത് തുടങ്ങിയവർപങ്കെടുത്തു.