25-kurvar

കൊടുമൺ : കുറവർ മഹാസഭ 294-ാം നമ്പർ കരയോഗം രണ്ടാംകുറ്റി കൊടുമൺ ശാഖയുടെ നേതൃത്വത്തിൽ സ്ഥാപക നേതാവും മുൻ എം.പിയും എം.എൽ.എയും രാജ്യസഭ മെമ്പറും ആയിരുന്ന പി.സി.ആദിച്ചന്റെ 117-ാം ജന്മദിനം ആചരിച്ചു. കരയോഗ പ്രസിഡന്റും സംസ്ഥാന ഡയറക്ടർ ബോർഡ് മെമ്പറുമായ കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനംചെയ്തു. സി.ആർ.മണി, വി.എ.രാജപ്പൻ, ഗൗരി, ശശിധരൻ, കൊച്ചുച്ചെറുക്കൻ, ലേഖ, മണിയൻ, സുധീഷ്, ശ്രീലക്ഷ്മി, എൻ.മുരളി തുടങ്ങിയവർ പങ്കെടുത്തു.