yogam

തിരുവല്ല : ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോകുട്ടിയുടെയും അവകാശം എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വിദ്യാഭ്യാസ വാഹന പ്രചാരണജാഥയ്ക്ക് ഡിസംബർ അഞ്ചിന് രാവിലെ 10.30ന് തിരുവല്ലയിൽ സ്വീകരണം നൽകും. ജാഥയുടെ സംഘാടകസമിതി രൂപീകരണയോഗം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പൻകാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ.കെ.ഷീജ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസജാഥ കോർ കമ്മിറ്റിഅംഗം ഡോ.ആർ.വിജയമോഹനൻ ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡോ.കെ.ഷീജ ചെയർപേഴ്സണും അജി തമ്പാൻ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.