
തിരുവല്ല: പ്രശസ്ത കോമഡി കലാകാരൻ പ്രശാന്ത് തിരുവല്ലയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രഥമ പ്രശാന്ത് മെമ്മോറിയൽ പുരസ്കാരം ഒരുചിരി ഇരുചിരി ബംബർ താരങ്ങളായ ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ എന്നിവർക്ക് നൽകി. പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മുൻ ഫോക് ലോർ ചെയർമാൻ സി.ജെ.കുട്ടപ്പൻ അവാർഡുകൾ വിതരണം ചെയ്തു. കൃഷ്ണകുമാർ, അഡ്വ.അഭിലാഷ് ഗോപൻ, രാജീവ് എൻ.എസ്, മധു പുന്നപ്ര, ആർ.ജെ.സുമേഷ്, ശ്യാം തൃക്കുന്നപുഴ, സന്തോഷ് കലഞ്ഞൂർ, ജോസഫ് വിൽസൺ, സനീഷ് മുഖശ്രീ, ബിനീഷ് കാരക്കാട്, മഹാദേവൻ എന്നിവർ പങ്കെടുത്തു.