ചെങ്ങന്നൂർ : ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ, 65 ദിവസവും അയ്യപ്പഭക്തർക്കായി നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ അയ്യപ്പൻ മാന്നാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വണ്ടിമല ക്ഷേത്രം ശാന്തി കെ.വി അർജ്ജുനൻ , മോഹൻ കൊട്ടാരത്ത് പറമ്പിൽ, അനു കൃഷ്ണൻ, ശ്രീദേവി ബാലകൃഷ്ണൻ,ശാന്തി വിഷ്ണു ,എം.കെ മനോജ് ,സുദീപ്, എന്നവർ ചടങ്ങിൽ സംസാരിച്ചു. അയ്യപ്പഭക്തർക്കായി തയാറാക്കിയ അന്നദാനത്തിന്റെ വിതരണവും നടത്തി.