മല്ലപ്പള്ളി :കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ മാരംങ്കുളം - നിർമലപുരം - മുഴയ മുട്ടം - മണ്ണാറത്തറ റോഡ് നവീകരിക്കണമെന്ന് നിർമ്മലപുരം - ചുങ്കപ്പാറ ജനകീയ വികസന സമിതിയോഗംആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലേക്കും കാട് വളർന്നിട്ടുണ്ട്. വീടുകളിലേയും, വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ ഇവിടെ തള്ളുന്നത് പതിവായിരിക്കുകയാണ്. റോഡിന് വീതി കൂട്ടണമെങ്കിൽ നിലവിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി തൂണുകൾ മാറ്റേണ്ടതുണ്ട്. ഇരു വശങ്ങളിൽ നിന്ന് വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കുന്നതിനും ബുദ്ധിമുട്ടാണ്. പന്നി, കുറുനരി, പെരുമ്പാമ്പ് അടക്കമുള്ള വന്യജീവികളുടെ ആക്രമണവും ഇവിടെ പതിവാണ്. ഇതുകാരണം പ്രഭാത സവാരിക്കാർ , ട്യുഷൻ വിദ്യാർത്ഥികൾ, റബർ ടാപ്പിംഗ് തൊഴിലാളികൾ, ദീർഘദൂര യാത്രക്കാർ, ആരാധനാലയങ്ങളിൽ പോകുന്നവർ എന്നിവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. സമിതി ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം,സോണി കൊട്ടാരം, ജോയി പീടികയിൽ, കുട്ടപ്പൻ നാഗപ്പാറ, തോമസുകുട്ടി വേഴമ്പ തോട്ടം , ബാബു പുലീ തിട്ട ,പിലിപ്പ് മോടിയിൽ ,രായൻ മേടയ്ക്കൽ, ബേബി കുട്ടി കൊച്ചുപഴയിടം, രാജു നാഗ പ്പാറ, തോമസുകുട്ടി കണ്ണാടിക്കൽ പ്രമോദ് ആക്കകുന്നേൽ, ബിറ്റോ മാപ്പൂര് , സണ്ണി മോടിയിൽ, അസിസ്മേ പ്രത്ത്, ബിജു മോടിയിൽ , അച്ചൻകുഞ്ഞ് മോടിയിൽ ,രാജു മോടിയിൽ , ജോസ് മോടിയിൽ , പൊടിച്ചായൻ കൊച്ചു പഴയിടത്ത്, എന്നിവർ പ്രസംഗിച്ചു.