വള്ളിക്കോട്: കേരളാ ബാങ്കിന്റെ അഞ്ചാം വാർഷികത്തോടനുബന്‌ധിച്ച് 2022-23 വർഷത്തിൽ ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള ഒന്നാം സ്ഥാനം വള്ളിക്കോട് സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കേരളാ ബാങ്ക്, സഹകരണ വകുപ്പ്, സഹകരണ യൂണിയൻ, ഇതര ഏജൻസികൾ എന്നിവയുടെ പുരസ്കാരവും ബാങ്കിന് ലഭിച്ചുവരുന്നു. വള്ളിക്കോട് ഹെഡ് ഒാഫീസ് കൂടാതെ വള്ളിക്കോട്, വാഴമുട്ടം, ഞക്കുനിലം, മായാലിൽ എന്നിവിടങ്ങളിലായി നാല് ശാഖകളുമുണ്ട്. ഞായറാഴ്‌ച പ്രവർത്തനം നടത്തുന്ന ജില്ലയിലെ ഏക ബാങ്കിംഗ് സ്‌ഥാപനമാണ് വള്ളിക്കോട് ബാങ്ക്. 1.50 കോടി രൂപ മൂലധനവും 87 കോടി രൂപയുടെ നിക്ഷേപവും 57 കോടി രൂപയുടെ വായ്‌പയുമുണ്ട് ഇൗ വർഷത്തെ നിക്ഷേപസമാഹരണത്തിൽ 5.65 കോടി രൂപ അധികം സമാഹരിച്ച് മുന്നിലെത്തി. കോഴഞ്ചേരി സർക്കിളിൽ മികച്ച ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് പി.ആർ രാജനും സെക്രട്ടറി പി.ജി.ഗോപകുമാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.