ddd
കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രത്തിലെ അങ്കണവാടി കുട്ടികൾക്ക് ടീച്ചർമാർ വിരഗുളിക നൽകുന്നു

ചെന്നീർക്കര:കുംടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനം ചെന്നീർക്കര ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിൽ പ്രസിഡന്റ് ജോർജ്ജ് തോമസ് നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആർ.എം ബിജു, ഹെൽത്ത് ഇൻസ്പെക്ടർ ദീപ ജേക്കബ്, ഹെഡ്മാസ്റ്റർ സ്മിത ശ്രീധരൻ, ജ്യോതി കൃഷ്ണൻ, ശോഭന, മറിയാമ്മ ഫീലിപ്പോസ് എന്നിവർ പങ്കെടുത്തു.